
കുട്ടനാട് : കുട്ടനാട് യൂണിയന്റെ നേതൃത്വത്തിലുള്ള 90ാമത് ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്രയ്ക്ക് ഭക്തിനിർഭരമായ തുടക്കം. മാമ്പുഴക്കരി 442ാം നമ്പർ ശാഖാ അങ്കണത്തിലായിരുന്നു തുടക്കം. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ എ.കെ.ഗോപിദാസ്, എം.പി.പ്രമോദ്, ടി.എസ്.പ്രദീപ് കുമാർ, അഡ്വ.എസ്.അജേഷ് കുമാർ, കെ.കെ. പൊന്നപ്പൻ, പി.ബി.ദിലീപ്, രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ, ശാഖ പ്രസിഡന്റ് ടി.കെ.ദേശായി, ആറാം വാർഡ് മെമ്പർ സജീവ് ഉതുംതറ, മൂന്നാം വാർഡ് അംഗം സൂര്യ ജിജി മോൾ, പദയാത്ര വൈസ് ക്യാപ്ടൻ സജിനിമോഹൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, യൂത്ത്മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി പി.ആർ.രതീഷ്, വൈദികയോഗം യൂണിയൻ പ്രസിഡന്റ് കമലാസനൻ ശാന്തി, ശാഖാ സെക്രട്ടറി ആർ.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എ.കെ.ശ്രീകുമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. രാവിലെ 9നാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും വളരെ നേരത്തേ തന്നെ ക്ഷേത്രവും പരിസരവും പീതാംബര ധാരികളായ ഗുരുഭക്തരെ കൊണ്ടു നിറഞ്ഞിരുന്നു . ഉദ്ഘാടന സമ്മേളനത്തിനു ശേഷം. രാവിലെ 11ഓടെ ആരംഭിച്ച പദയാത്ര പുതുക്കരി, മിത്രക്കരി ഭാഗങ്ങൾ താണ്ടി ഉച്ചയ്ക്ക് 130 ഓടെ തലവടി ആനപ്രമ്പാൽ ശാഖായോഗത്തിലെത്തി. ഇവിടെ കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദവും മറ്റ് അംഗങ്ങളും ചേർന്ന് വരവേൽപ്പ് നൽകി