ഹരിപ്പാട് : മഹാകവി കുമാരനാശാൻ പദയാത്ര സമതിയുടെ ഒന്നാമത് ശിവഗിരി തീർഥാടന പദയാത്രയ്ക്ക് പല്ലന കുമാരകോടിയിലെ മഹാകവി കുമാരനാശാൻ സ്മൃതി മണ്ഡപത്തിൽനിന്ന് ഇന്ന് രാവിലെ ഒൻപതിന് തുടക്കമാകും .
സമിതി പ്രസിഡന്റ് എം. സോമന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. വൈസ്.ക്യാപ്ടൻമാരായ ദിനുവാലുപറമ്പിൽ, ഡി.ഷിബു തൃക്കുന്നപ്പുഴ, പദയാത്ര സമിതി വൈസ് പ്രസിഡന്റ് പി.എസ്. അശോക് കുമാർ സംസാരിക്കും. പദയാത്ര സമതി സെക്രട്ടറി വി.സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് കുമാരകോടി ബാലൻ നന്ദിയും പറയും.

ജി.സുധാകരനിൽ നിന്ന് പദയാത്ര ക്യാപ്ടൻ അഡ്വ.ആർ.രാജേഷ്‌ ചന്ദ്രൻ പതാക ഏറ്റുവാങ്ങും.