
ചെറുകോൽ: ആത്മബോധോദയ സംഘം ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിൽ സന്ന്യാസസംഘത്തെ വിപുലീകരിച്ചു. ആശ്രമാധിപതി ദേവാനന്ദ ഗുരുദേവനിൽ നിന്നും കാഷായ വസ്ത്രവും സന്യാസനാമവും സ്വീകരിച്ചു ഒമ്പതു സന്ന്യാസിമാർ കൂടി നിയോഗിതരായി. സന്യാസിനി വിശുദ്ധാനന്ദനിയമ്മ, സ്വാമി ബ്രഹ്മാനന്ദൻ, സ്വാമി വിവേകാനന്ദൻ, സ്വാമി ബോധാനന്ദൻ, സ്വാമി ജ്യോതിർമയാനന്ദൻ, സ്വാമി പ്രജ്ഞാനാനന്ദൻ, സ്വാമി മാനസാനന്ദൻ, സ്വാമി നിയുക്താനന്ദൻ, സ്വാമി തപസ്യാനന്ദൻ എന്നിവരാണ് പുതിയതായി സന്യാസസംഘത്തിലേക്ക് നിയോഗിക്കപ്പെട്ടത്. മുൻ ആശ്രമാധിപതി ആനന്ദജി ഗുരുദേവന്റെ ഉത്രാടം പക്കനാളും ഞായറാഴ്ച ആരാധനയും ഒത്തുവന്ന ഞായറാഴ്ചയാണ് ചടങ്ങ് നടന്നത്.