കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ 90ാമത് ശിവഗിരി -ഗുരുകുലം തീർത്ഥാടന പദയാത്രയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 8ന് യൂണിയൻ മന്ദിരത്തിൽ ആരംഭിക്കുന്ന സമ്മേളനത്തിന് സുജിത്ത് തന്ത്രി ഭദ്രദീപം തെളിയിക്കും. യൂണിയനിലെ വിവിധ ശാഖകൾ, പോഷക സംഘടനകൾ, കുടുംബ യൂണിറ്റുകൾ എന്നിവ ചേർന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്വീകരണം നൽകും. തുടർന്ന് സമ്മേളനം വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം സ്വാഗതം പറയും. വൈദികയോഗം യൂണിയൻ പ്രസിഡന്റും യൂണിയൻ കൗൺസിലറും സ്വാഗതസംഘം ചെയർമാനുമായ പി.വി.സന്തോഷ് പദയാത്ര സന്ദേശം നൽകും. 250ഓളം പേർ നിരക്കുന്ന പദയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.