ഹരിപ്പാട് : 90ാ മത് ശിവഗിരി തീർത്ഥാടനത്തിന്റെ കൊടിക്കയർ പദയാത്രക്ക് ഹരിപ്പാട് എസ്. എൻ. ഡി. എസ് ഹരിപ്പാട് മേഖല കമ്മറ്റി യുടെ നേതൃത്വത്തിൽ പല്ലന കുമാരകോടിക്കു സമീപം സ്വീകരണം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് പുരുഷൻ, ഹരിപ്പാട് മേഖല ആക്ടിംഗ് പ്രസിഡന്റ് ഉല്ലാസ് ചിറയിൽ, സെക്രട്ടറി രാജലക്ഷ്മി, ട്രഷറർ ബീന, എക്സിക്യൂട്ടീവ് അംഗങ്ങൾ ഇന്ദു ഉല്ലാസ്, രാധ എന്നിവർ നേതൃത്വം നൽകി