 
ആലപ്പുഴ : ഇരവുകാട് സ്‌നേഹദീപം വയോജന ചാരിറ്റബിൾ സൊസൈറ്റിയുടെ ക്രിസ്മസ് നവവത്സര ആഘോഷം ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാർക്ക് ജില്ലാ തലത്തിൽ നടത്തിയ ഭാഷ പ്രശ്‌നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദൻസ് സ്‌കൂൾ അദ്ധ്യാപകൻ എസ്.പ്രദീപിനെ ആദരിച്ചു.
സ്‌നേഹദീപം വയോജന ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ റ്റി.ആർ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ ഫിസിഷ്യൻ ഡോക്ടർ വിഷ്ണു നമ്പൂതിരി സന്ദേശം നൽകി. സ്‌നേഹദീപം ജനറൽ സെക്രട്ടറി റ്റി.പി അനിൽ ജോസഫ്, ഹിമാലയാസ് എം.ഡി സജീന്ദ്രൻ മഞ്ഞിപ്പുഴ, ഇരവുകാട് വികസന സമിതി കൺവീനർ കെ.കെ ശിവജി, എസ്.എൻ.വി ഗ്രന്ഥശാല സെക്രട്ടറി
എസ്.പ്രദീപ്, സ്‌നേഹദീപം ഭാരവാഹികളായ നിർമ്മലാ ദേവി,അജീന, ആശ, തുടങ്ങിയവർ സംസാരിച്ചു.