ghj

ഹരിപ്പാട്: കോൺഗ്രസ് ആറാട്ടുപുഴ സൗത്ത്-നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സുനാമി വാർഷിക അനുസ്മരണം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജി.എസ് സജീവൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.എം.ലിജു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി മുഞ്ഞിനാട് രാമചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ എസ്. വിനോദ് കുമാർ, ഡി.സി.സി അംഗം കെ.രാജീവൻ, ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുധിലാൽ തൃക്കുന്നപ്പുഴ, മത്സ്യ തൊഴിലാളി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബിനുപൊന്നൻ, ടി.പി.അനിൽ കുമാർ, കെ.പ്രശാന്ത് കുമാർ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ കെ.സുഭഗൻ, എ. ഫി, കാർത്തിക് സുരേന്ദ്രൻ, കെ.ബോധനന്ദൻ, പി. വിജയൻ, രതീശൻ വട്ടച്ചാൽ, ചന്ദ്രബാബു, അബ്ദുൾ ഖാദർ, ഹിമ ഭാസി, എൻ.വി വിജയൻ, ബാബു, എൻ.എൻ.ദാസ്,ഉന്മേഷ് തുടങ്ങിയവർ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.