
ഹരിപ്പാട്: സി.എം.പി. സെൻട്രൽ കമ്മിറ്റി അംഗം മുതുകുളം തെക്ക് ഇളങ്ങള്ളൂർ വീട്ടിൽ എസ്.സുജൻ (62)നിര്യാതനായി. മുതുകുളം പാർവതിയമ്മ ഗ്രന്ഥശാല സെക്രട്ടറി, മുതുകുളം പാർവതിയമ്മ സ്മാരക ട്രസ്റ്റ് എക്‌സി. അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു. കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡ് അംഗം, എസ്.എൻ.ഡി.പി യോഗം മുതുകുളം തെക്ക് 305-ാം നമ്പർ ശാഖ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: ജെ. ഷീജ. മകൻ: ഇ.എസ്. അരവിന്ദ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.