മാവേലിക്കര :കരിപ്പുഴ കടവൂർ കൊല്ലനട ദേവീക്ഷേത്രത്തിൽ അഷ്ടബന്ധ കലശവുമായി ബന്ധപ്പെട്ട് ഇന്ന് ദേവപ്രശ്നം നടക്കുമെന്ന് ചെയർമാൻ ഗോപൻ ആഞ്ഞിലിപ്രാ, കൺവീനർ രാജൻ ഡ്രീംസ്, വൈസ് ചെയർമാൻ സുനിൽ കോട്ടൂർ, ജോ.കൺവീനർ വിനോദ്.എസ് എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ 9ന് ക്ഷേത്രം തന്ത്രി കല്ലമ്പള്ളിൽ വാമനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ആർ.എസ്.കുമാർ ഗണകന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ വച്ചാണ് ദേവപ്രശ്നം നടക്കുന്നത്.