ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ 728ാം നമ്പർ ശാഖയിലെ ഗുരുദേവ മന്ദിരം സാമൂഹ്യവിരുദ്ധർ തല്ലിത്തകർത്ത സംഭവത്തിൽ കണിച്ചുകുളങ്ങര യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു.സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ തിരിച്ചറിഞ്ഞ് നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് യൂണിയൻ കൗൺസിൽ ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,കൗൺസിലർമാരായ കെ.സോമൻ,ഗംഗാധരൻ മാമ്പൊഴി എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ.ബാബു സ്വാഗതവും യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്.നടരാജൻ നന്ദിയും പറഞ്ഞു.