
ഹരിപ്പാട്: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ചുവരുകളിൽ മാത്രമല്ല മനുഷ്യഹൃദയങ്ങളിലും ആഴത്തിൽ പതിയണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 305ാം നമ്പർ മുതുകുളം തെക്ക് ശാഖയിൽ ശ്രീനാരായണ ഗുരു പ്രാർത്ഥനാ മന്ദിരം സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ പ്രാർത്ഥന മന്ദിര സമർപ്പണം നിർവ്വഹിച്ചു. ശിവഗിരി ധർമ്മസംഘം മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് പി. കെ അനന്തകൃഷ്ണൻ അധ്യക്ഷനായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി മുഖ്യപ്രഭാഷണം നടത്തി. ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ മുഖ്യ സന്ദേശം നൽകി. മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിപ്രഭ സമ്മാനക്കൂപ്പൺ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. യോഗം ഡയറക്ടർ ഡി.ധർമ്മരാജൻ, ശാഖായോഗം മുൻ ഭാരവാഹികളായ ജി.ചന്ദ്രബാബു, വിലാസിനി, ഉത്തമൻ, സരസ്വതി അമ്മ, ഗുരുദേവ വിഗ്രഹം സംഭാവന ചെയ്ത പുരുഷോത്തമൻ, രാധമ്മ എന്നിവരെ ആദരിച്ചു. ചേപ്പാട് യൂണിയൻ കൗൺസിലർ അയ്യപ്പൻ കൈപ്പള്ളിൽ ആദരം അർപ്പിച്ചു. യൂണിയൻ കൗൺസിലർ അഡ്വ.യു.ചന്ദ്രബാബു ശാഖാ യോഗം മുൻ ഭാരവാഹികളായിരുന്ന ദാമോദരൻ വൈദ്യൻ, ഗംഗാധരൻ ബാലചന്ദ്രൻ, ശാഖാ യോഗത്തിന് നാല് സെന്റ് വസ്തു സംഭാവന നൽകിയ ജാനകി പണിക്കത്തി എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. യൂണിയൻ കൗൺസിലർമാരായ രഘുനാഥൻ, ബിജു കുമാർ, മുൻ കൗൺസിലർ ഓമനക്കുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ സുസ്മിത ദിലീപ്, എസ്.ഷീജ, സി. സുനിൽകുമാർ, ടി. കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ശാഖ സെക്രട്ടറി എസ്. രാജീവൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ജി. ഷാജൻ നന്ദിയും പറഞ്ഞു.