മാവേലിക്കര: മതസൗഹാർദ്ദത്തിന്റെയും കാരുണ്യ പ്രവർത്തനങ്ങളുടെയും സന്ദേശം പകർന്ന ക്രിസ്മസ് പുതുവത്സര ആഘോഷത്തിന് മാവേലിക്കര സബ് ആർ.ടി ഓഫീസ് അങ്കണം വേദിയായി. ആലപ്പുഴ ആർ.ടി.ഒ സജിപ്രസാദ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആർ.ടി.ഒ എം.ജി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ആദിക്കാട്ടുകുളങ്ങര മുസ്ലീം ജമാ അത്ത് മുഖ്യ ഇമാം നിസാമുദ്ദീൻ മുഖ്യാതിഥിയായി. എം.വി.ഐ അജിത്ത് കുമാർ നന്ദി പറഞ്ഞു. മോട്ടോർ വാഹന വകുപ്പിലെയും മറ്റു വകുപ്പുകളിലെയും ജീവനക്കാർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.