അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സെക്യൂരിറ്റി ജീവനക്കാരുടെയും വിവിധ കൗണ്ടറുകളിൽ ജോലിചെയ്യുന്നവരുടെയും യോഗം എച്ച്. സലാം എം .എൽ .എ വിളിച്ചു ചേർത്തു. കളക്ടർ വി.ആർ.കൃഷ്ണതേജയും പങ്കെടുത്തു. പൊതുജനങ്ങളോടും രോഗികളോടുമുള്ള ജീവനക്കാരുടെ പെരുമാറ്റം സൗഹൃദപരമാകണമെന്ന് നിർദ്ദേശിച്ചു. അഡ്മിഷൻ, ഡിസ്ചാർജ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാൻ വിവിധ വാർഡുകളിൽ കൗണ്ടറുകൾ ആരംഭിക്കുന്നതിന് പദ്ധതി തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യോഗത്തിൽ പ്രിൻസിപ്പൽ ഡോ.ടി. കെ. സുമ, ആശുപത്രി സൂപ്രണ്ട് ഡോ.എ.അബ്ദുൽസലാം, ആർ.എം.ഒ ഡോ.ഹരികുമാർ എന്നിവരും പങ്കെടുത്തു.