
മാന്നാർ: മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ കുരട്ടിശ്ശേരി പഴയിടത്ത് മേരിലാൻഡിൽ എം.യോഹന്നാൻ (കുഞ്ഞുമോൻ - 82) നിര്യാതനായി. സംസ്കാരം പിന്നീട്. പഴയിടത്ത് കുടുംബയോഗം ജനറൽ സെക്രട്ടറി, ഓർത്തഡോക്സ് യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി, ട്രഷറർ, പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : കുഞ്ഞമ്മ (റിട്ട.അദ്ധ്യാപിക). മക്കൾ: ഷിബു കെ.ജോൺ (ദുബായ്), ഷീബ (എണ്ണയ്ക്കാട് തപാൽ ഓഫീസ്), ഷിലുമേരി ജോൺ (യു.കെ). മരുമക്കൾ : റോയി തോമസ്, റെബി.