 
ചേർത്തല: ചേർത്തല എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് കണിച്ചുകുളങ്ങര വി.എൻ.എസ്.എസ് സെൻട്രൽ സ്‌കൂളിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സിബി നടേശ് അദ്ധ്യക്ഷത വഹിച്ചു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനഭായി മുഖ്യപ്രഭാഷണം നടത്തി.വി.എൻ.എസ്.എസ് പി.ടി.എ പ്രസിഡന്റ് വി.ശ്രീകല,മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.ജയൻ,സ്റ്റാഫ് സെക്രട്ടറി ഡോക്ടർ പി.ഭാഗ്യലീന എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ യു.ജയൻ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.രാഖി നന്ദിയും പറഞ്ഞു.