തുറവൂർ: പാളത്തിനരികിലൂടെ നടന്നു പോകുന്നതിനിടെ ട്രെയിൻ തട്ടി കെട്ടിട നിർമ്മാണ തൊഴിലാളിക്ക് പരിക്കേറ്റു. കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാർഡ് പറയകാട് തഴുപ്പ് പുതുവൽനികർത്ത് വീട്ടിൽ മനോഹരനാണ് (52) പരിക്കേറ്റത്. കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തീരദേശ പാതയിൽ തുറവൂർ റെയിൽവേ സ്റ്റേഷന് വടക്ക് തഴുപ്പ് എസ്.എൻ.ഡി.പി.യോഗം ശാഖാ ഓഫീസിന് സമീപം ഞായറാഴ്ച വൈകിട്ട് 7 നായിരുന്നു സംഭംവം. ഗുരുതര പരിക്കേറ്റ് രക്തം വാർന്ന നിലയിൽ പാളത്തിനരികിൽ കിടക്കുകയായിരുന്ന മനോഹരനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.