k
കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ പൂച്ചാക്കൽ ഉളവയ്‌പ്പിൽ കവിയരങ്ങ് നടന്നു

പൂച്ചാക്കൽ: കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ പൂച്ചാക്കൽ ഉളവയ്‌പിൽ കവിയരങ്ങ് നടന്നു. കവി ശ്രീകുമാർ ചേർത്തല അദ്ധ്യക്ഷനായി. എഴുത്തുകാരൻ സുരേഷ് മണ്ണാറശാല ഉദ്ഘാടനം ചെയ്തു. 31ന് ഉളവയ്പിൽ നടക്കുന്ന കായൽ കാർണിവലിന്റെ ഭാഗമായിട്ടായിരുന്നു കവിയരങ്ങ് . ഗണേഷ് പുത്തൂർ, പ്രിയ വർഗീസ്, അപർണ ഉണ്ണിക്കൃഷ്ണൻ, ജയദേവൻ കൂടയ്ക്കൽ, പൂച്ചാക്കൽ ലാലൻ, ശ്യാം, ജാനകി ജയേഷ്, നാരായണൻ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.