മുഹമ്മ : എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'വെളിച്ചം' ആസാദ് മെമ്മോറിയൽ എൽ പി സ്കൂളിൽ ആരംഭിച്ചു. കയർ കോർപറേഷൻ ചെയർമാൻ ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി . സ്കൂൾ മാനേജർ ജെ.ജയലാൽ മുഖ്യ പ്രഭാഷണം നടത്തി . പി.വിമല, അജിത് കുമാർ, എസ്.പ്രവീൺ, പ്രസീദ പ്രകാശ്, പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചറിയ, പി.എൽ.ദേവലാൽ, പി.ബി.വിനായക്, അഞ്ജന ആർ.നായർ, എ.വി.വിനോദ് എന്നിവർ സംസാരിച്ചു.