photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിലെ 728ാം നമ്പർ ശാഖയിലെ മാനവസഹായം ഗുരുമന്ദിരം തകർത്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. യൂണിയന്റേയും ശാഖയുടെയും നേതൃത്വത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്ത വൻ പ്രതിഷേധ പ്രകടനവും സമ്മേളനവും നടന്നു. ശാഖയുടെ മുൻവശത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ അണിനിരന്നു.പ്രതിഷേധ സമ്മേളനം യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേ​റ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത ബോർഡംഗം വി.ശശികുമാർ,അനിൽ ഇന്ദീവരം,യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം കെ.എം.മണിലാൽ,യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്,വനിതാ സംഘം യൂണിയൻ സെക്രട്ടറി ശോഭിനി രവീന്ദ്രൻ,എംപ്ലോയീസ് ഫോറം സെക്രട്ടറി അജി ഗോപിനാഥ്, പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് പി.ഡി.ഗഗാറിൻ, യൂണിയൻ മുൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി, സൈബർ സേന കേന്ദ്രസമിതി അംഗം ധന്യ സതീഷ്, യൂണിയൻ മുൻ കൗൺസിൽ അംഗങ്ങളായ ദിനദേവൻ,ടി.സത്യൻ,ശാഖ വൈസ് പ്രസിഡന്റ് ബിജു അമൃത എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി പി.ആർ.ഷാജി സ്വാഗതവും പ്രസിഡന്റ് എം.കെ.രതീഷ് കുമാർ നന്ദിയും പറഞ്ഞു.