photo
ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ എച്ച്.സലാം എം.എൽ.എ ഉദ്ഘാട‌നം ചെയ്യുന്നു.

ആലപ്പുഴ: തൊഴിൽ സംരക്ഷണത്തിന്റെ ഭാഗമായി ആധാരം

ജില്ലാ രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ നടത്തി. ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ എച്ച്.സലാം എം.എൽ.എ ഉദ്ഘാട‌നം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ടി.ജോൺ പെരുംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബുപ്രസാദ്, നഗരസഭാ കൗൺസിലർ അഡ്വ. റീഗോ രാജൂ, സി.പി.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി.സത്യനേശൻ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വൃന്ദമണി, പി.കെ.സുഗതൻ, സാംസൺ വർഗീസ്, എ.താഹ കുഞ്ഞ്, ജി.ശശിധരപണിക്കർ, ആർ.ബേബി, സി.കെ.അശോകൻ, സോണി അഗസ്റ്റിൻ, മാന്നാർ രാധാകൃഷ്ണൻ,രഞ്ജിത്ത് കുമാർ, സി.കെ.പുരുഷോത്തമൻ പിള്ള, കെ.ആർ.ഷാനവാസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.പി.മധു സ്വാഗതവും ട്രഷറർ ഒ.നിസാർ നന്ദിയും പറഞ്ഞു.