kumaran

മാന്നാർ: കൈവരി ഇല്ലാത്ത കലുങ്കിൽനിന്നും തോട്ടിലേക്ക് വീണ് മദ്ധ്യവയസ്കൻ മരിച്ചു.
മാന്നാർ ഗ്രാമ പഞ്ചായത്ത് മൂന്നാംവാർഡിൽ വിഷവർശ്ശേരിക്കര കുന്നേൽ വീട്ടിൽ കുമാരൻ (52)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ കൈവരിയില്ലാത്ത പാവുക്കര പരവിഴയിൽ കലുങ്കിൽ നിന്നും ഇലമ്പനം തോടിന്റെ കൈവഴിയായ പരവിഴയിൽ തോട്ടിലേക്ക് വീഴുകയായിരുന്നു. വൈദ്യുതിപോയ സമയമായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മീൻ പിടിക്കാൻ ടോർച്ചുമായി തോടിനരികിലൂടെ പോയവരാണ് തോട്ടിൽ വീണു കിടക്കുന്ന കുമാരനെ കണ്ടെത്തിയത്. വീഴ്ചയിൽ തലപൊട്ടി രക്തംവാർന്നാണ് മരിച്ചത്. മാന്നാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ച മൃതദേഹം ചെങ്ങന്നൂർ താലൂക്കാശുപത്രി​യിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകി​ട്ട് മൂന്നുമണിയോടെ പുലയർ കരയോഗം ശ്മശാനത്തിൽ സംസ്കരിച്ചു. കുടുംബവുമായി അകന്ന് ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ: വത്സല. മകൻ: കിരൺ