ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ക്യാപ്ടനായിട്ടുള്ള ശിവഗിരി തീർത്ഥാടന പദയാത്ര ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. കഴിഞ്ഞ 18ന് പാറക്കുളങ്ങര 220ാം നമ്പർ ശാഖ ഗുരുക്ഷേത്രത്തിൽ വച്ച് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ പീതാംബരദീക്ഷ നൽകിയതോടെയാണ് പദയാത്രയുടെ ഒരുക്കങ്ങളായത്.