ഹരിപ്പാട് : ശി​വഗി​രി​ തീർത്ഥാടനത്തി​ന്റെ കൊടിക്കയർ പദയാത്രയ്ക്ക് ആറാട്ടുപുഴ ജീലത്തൂൽ മുഹമ്മദീയ സംഘം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴ പള്ളിവക ജെ.എം.എസ് ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. ജീലത്തൂൽ മുഹമ്മദീയസംഘം പ്രസിഡന്റ് കെ.വൈ.അബ്ദുൾ റഷീദ്, ജനറൽ സെക്രട്ടറി എ.മുഹമ്മദ്‌ കുഞ്ഞ് എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു ജാഥ ക്യാപ്ടനെ സ്വീകരിച്ചു. ട്രഷറർ സിജാർ, സെക്രട്ടറി അബ്ദുൾ റഷീദ്, ഷെഫീഖ് മുട്ടിത്തറ, അബ്ദുൾ ഖാദർ, ബഹുലേയൻ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു.