ആലപ്പുഴ: തിരുവമ്പാടി എൻ.എസ്.എസ് കരയോഗം 1790-ാം നമ്പറിൽ എഴുപത്തിയഞ്ചോളം കുട്ടികൾക്ക് ഒന്നരലക്ഷം രൂപ എൻഡോവ്‌മെന്റ്,സ്‌കോളർഷിപ്പ്, പഠന ധനസഹായം വിതരണം ചെയ്തു. സ്‌കോളർഷിപ് വിതരണം എൻ.എസ്.എസ് അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.രാജഗോപാലപണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻ നായർ മുഖ്യപ്രഭാഷണം നടത്തി. ചൈൽഡ് സൈക്കോളജിയിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ.ഗംഗ കൈലാസിനെ ആദരിച്ചു. കെ.എ.ശോഭനകുമാരി, ആർ.രാജ്‌മോഹൻ, പി.രാജപ്പൻപിള്ള, കെ.ചന്ദ്രദാസ്, ഡി.പി.വിജയചന്ദ്രൻ നായർ, കെ.പരമേശ്വരൻ പിള്ള, ഷീല പണിക്കർ, ഡോ.ഗംഗ കൈലാസ് എന്നിവർ സംസാരിച്ചു. കരയോഗം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് കുടകളും നോട്ട് ബുക്കുകളും വിതരണം ചെയ്തു.