ഹരിപ്പാട് : ആരോഗ്യ വരുപ്പിന്റെ കായകല്പ മത്സരത്തിൽ പങ്കെടുക്കുന്ന ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ ശുചിത്വ പരിപാലന പ്രവർത്തനങ്ങൾക്ക് ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ സഹായം. ഹരിപ്പാട് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് മഞ്ജു കൈപ്പള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ, താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ ശിവനെയും ശുചിത്വപ്രവർത്തകരെയും അഭിനന്ദിച്ചു. ശുചിത്വ പരിപാലനത്തിന് ആവശ്യമായ സാമഗ്രികൾ മഞ്ജു കൈപ്പള്ളിൽ താലൂക്ക് ആശുപത്രി അധികൃതർക്ക് കൈമാറി. റെജി ജോൺ, ഡോ. ഷേർളി, പ്രൊഫ.ശബരിനാഥ് എന്നിവർ സംസാരിച്ചു.