hgd
സാംസ്കാരിക സംഘടനകളുടെ സംയുക്ത വേദിയായ സാംസ്കാരിക സമന്വയ വേദിയുടെ രജത ജൂബിലി കലോത്സവം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട് : സ്നേഹം വളർത്താൻ സാംസ്കാരിക ഒത്തുചേരലുകൾ അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല എം. എൽ. എ പറഞ്ഞു. സാംസ്കാരിക സംഘടനകളുടെ സംയുക്ത വേദിയായ സാംസ്കാരിക സമന്വയ വേദിയുടെ രജത ജൂബിലി കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമന്വയ വേദി ചെയർമാൻ അഡ്വ.ബി.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക സമന്വയവേദി ജനറൽ കൺവീനർ കെ.വി. നമ്പൂതിരി, സ്വാഗത സംഘം ചെയർമാൻ എസ്.നാഗദാസ് , വർക്കിംഗ് ചെയർമാൻ മുഞ്ഞിനാട്ട് രാമചന്ദ്രൻ , രക്ഷാധികാരി ജോൺ തോമസ്,ഹരി കെ.ഹരിപ്പാട്. കെ.അനിൽകുമാർ ,രാജീവ് ശർമ്മ, മനു കണ്ണന്താനം എന്നിവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ വ്യക്തിമുദ പതിപ്പിച്ച പി.ജി.പ്രഗീഷ്, ജി.രാധാകൃഷ്ണൻ, ,കരുതൽ ഷാജി, ഉണ്ണിക്കൃഷ്ണൻ മുതുകുളം, മോഹനൻ പിലാപ്പുഴ , പുഷ്പരാജൻ, കെ.ആർ. അദ്വൈത് എന്നിവരെ സ്വാഗതം സംഘം ചെയർമാൻ എസ്. നാഗദാസ് ആദരിച്ചു. മണ്ണാറശാല എൻ.ജയദേവൻ ഭദ്രദീപം തെളിയിച്ചു .സി.എൻ. എൻ.നമ്പി പതാക ഉയർത്തി. മുതുകുളം സുനിൽ മോഡറേറ്ററായ സാഹിത്യ ചർച്ച സുരേഷ് മണ്ണാറശാല ഉദ്ഘാടനം ചെയ്തു. ബിനു വിശ്വനാഥൻ വിഷയാവതരണം നടത്തി. രാജീവ് പുരുഷോത്തമൻ, സത്യശീലൻ, വിശ്വനാഥൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കലോത്സവം ഇന്ന് സമാപിക്കും.