 
ചാരുംമൂട്. റിമോട്ടിൽ ഓടിക്കാവുന്ന നാല് ചക്ര വാഹനത്തിന്റെ കണ്ടുപിടിത്തവുമായി ഐടിഐ വിദ്യാർത്ഥി. താമരക്കുളം ചത്തിയറ ആതിരയിൽ അരുൺ 21 ആണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തുള്ളത്. അടൂർ എസ് എൻ ഐടിഐ യിലെ രണ്ടാം വർഷ ഓട്ടോമൊബൈൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ് അരുൺ. 1962 മോഡൽപട്ടാള ജീപ്പ് ആണ്രൂപാന്തരപ്പെടുത്തിയിരിക്കുന്നത് രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.
ഡ്രൈവർ ഇല്ലാതെ റിമോട്ടിലോ മൊബൈൽ ഫോൺ മുഖാന്തരമോ ഓടിക്കാവുന്ന തരത്തിലാണ് നിർമ്മാണം..800 സിസി എൻജിൻ കപ്പാസിറ്റിയുള്ള ജീപ്പിലാണ്പരിവർത്തനം നടത്തിയിരിക്കുന്നത്.
കളിപ്പാട്ട യന്ത്രങ്ങൾറിമോട്ടിൽ ഓടുന്നത് കണ്ട്ഉള്ള ആശയമാണ്ഇത്തരത്തിലുള്ള നിർമ്മിതിക്ക് പിന്നില്ലെന്ന്അരുൺ വെളിപ്പെടുത്തി.
ഇനിയും പുതിയ മേഖലയിലേക്ക് കണ്ടുപിടുത്തമായി മുന്നോട്ടുപോകുമെന്നുള്ള ആത്മവിശ്വാസത്തിലാണ് അരുൺ.
താമരക്കുളം ചത്തിയ റയിൽ നടന്ന അനുമോദന സമ്മേളനത്തിൽ അരുണിനെ ആദരിക്കുകയുണ്ടായി.