
കുട്ടനാട് ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് ചക്കരക്കുളത്തിലെ ആറാട്ടോടെയും മഞ്ഞൾനീരാട്ടോടെയും സമാപനമായി. ക്ഷേത്രം പ്രസിഡന്റും മുഖ്യകാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി, മുഖ്യകാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മാനേജിംഗ് ട്രസ്റ്റിയും കാര്യദർശിയുമായ മണിക്കുട്ടൻ നമ്പൂതിരി ,തന്ത്രി ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി , ട്രസ്റ്റിയും മേൽശാന്തിമാരുമായ രഞ്ജിത്ത് ബി.നമ്പൂതിരി,അശോകൻ നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി , മേൽശാന്തിമാരായ ജയസൂര്യൻ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു . തുടർന്ന് ക്ഷേത്രത്തിലെ ആനക്കൊട്ടിലിന് മുന്നിലായി തയ്യാറാക്കിയ വാർപ്പുകളിലെ തിളച്ച മഞ്ഞൾ വെള്ളത്തിൽ കമുകിൻ പൂക്കുല മുക്കി ഭക്തർ നീരാട്ട് നടത്തി. കഴിഞ്ഞ 12ദിവസമായി നടന്നുവന്ന ഉത്സവത്തിന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അഡ്വ.കെ.കെ.ഗോപാലകൃഷ്ണൻ നായർ, എം. പി.രാജീവ് ,പി.കെ. സ്വാമിനാഥൻ , ബിജു തലവടി , അജിത് കുമാർ പിഷാരത്ത്, ഡി.പ്രസന്നകുമാർ എന്നിവർ നേതൃത്വം നൽകി.