r
റിമോട്ടി​ൽ ഓടി​ക്കാവുന്ന ജീപ്പി​നു സമീപം അരുൺ​

ചാരുംമൂട്: ജീപ്പിനെ റിമോട്ടിൽ ഓടിക്കാവുന്ന വിധം രൂപാന്തരപ്പെടുത്തിയ ഐ.ടി.ഐ വിദ്യാർത്ഥി താമരക്കുളം ചത്തിയറ ആതിരയിൽ അരുണിന് (21) ആദരം. അടൂർ എസ്.എൻ.ഐ.ടി.ഐയിലെ രണ്ടാം വർഷ ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ് അരുൺ.

800 സി​.സി​ എൻജി​ൻ ശേഷി​യുളള്ള 1962 മോഡൽ ജീപ്പ് ആണ് ഈ വി​ധം മാറ്റി​യെടുത്തത്. ഡ്രൈവർ ഇല്ലാതെ റിമോട്ടിലോ മൊബൈൽ ഫോൺ മുഖാന്തി​രമോ ഓടിക്കാം. 800 സിസി എൻജിൻ കപ്പാസിറ്റിയുള്ള ജീപ്പിലാണ് പരിവർത്തനം നടത്തി​യത്.

കളിപ്പാട്ട യന്ത്രങ്ങൾ റിമോട്ടിൽ ഓടുന്നത് കണ്ടപ്പോഴാണ് ഇങ്ങനൊരു ആശയം തോന്നി​യതെന്ന് അരുൺ​ പറയുന്നു. പുതി​യ കണ്ടുപി​ടി​ത്തങ്ങളി​ലേക്കു കടക്കാൻ റി​മോട്ട് ജീപ്പ് ആത്മവി​ശ്വാസം പകരുന്നുവെന്നും അരുൺ പറഞ്ഞു. താമരക്കുളം ചത്തിയറയിൽ നടന്ന അനുമോദന സമ്മേളനത്തിലാണ് അരുണിനെ ആദരിച്ചത്.