s
തൊഴിൽമേള

കായംകുളം: കായംകുളം നഗരസഭ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തുമായി ചേർന്ന് തൊഴിൽമേള സംഘടിപ്പിച്ചു.

എ.എം ആരിഫ് എം.പി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ പി.ശശികല അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി .രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. തൊഴിൽ മേളയിൽ ബാങ്കിംഗ്, ഇൻഷ്വറൻസ്, മൈക്രോ ഫിനാൻസ്, ഐ.ടി, നോൺ ഐ.ടി, മാനേജ്മെന്റ്, ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ, നഴ്സിംഗ്, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ പങ്കെടുത്തു.
മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ വഴിയും വാക്ക് ഇൻ ആയും പത്താം ക്ലാസ്‌ അടിസ്ഥാന യോഗ്യതയുള്ള 18 വയസ്സിന് മുകളിൽ പ്രായമുള്ള 5000 ത്തോളം ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുത്തു.