മാന്നാർ: 90-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബണ്ഡിച്ച് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ അതിർത്തിയിലൂടെ കടന്നുപോകുന്ന പദയാത്ര സംഘങ്ങൾക്ക് വൻ വരവേല്പ്. കോട്ടയം യൂണിയനിലെ 4372-ാം നമ്പർ പുലിക്കാട്ടുശ്ശേരി, 1294-ാം നമ്പർ വാകത്താനം, ചെങ്ങളംവടക്ക് വടക്ക് 267-ാം നമ്പർ, തിരുവല്ല യുണിയനിലെ മുത്തുർ 100-ാം നമ്പർ, തിരുവല്ല യൂണിയൻ, നാഗമ്പടം സമിതി തുടങ്ങിയവയുടെ പദയാത്രാ സംഘങ്ങൾക്ക് യൂണിയനും യൂണിയനതിർത്തിയിലെ വിവിധ ശാഖായോഗങ്ങളും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്തിനിർഭരവുമായ സ്വീകരണം ഒരുക്കി.
മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം നുന്നു പ്രകാശ് ഗുരുദേവ പ്രതിമയിൽ ഹാരം അർപ്പിച്ചു. പദയാത്ര ക്യാപ്ടന്മാരെ ദയകുമാർ ചെന്നിത്തല, വനിതാസംഘം വൈസ് ചെയർപെഴ്സൺ സുജാത, കമ്മിറ്റിയംഗം ലേഖ വിജയകുമാർ, 1278-ാം നമ്പർ കുരട്ടിശ്ശേരി ശാഖാ പ്രസിഡന്റ് സുധാകരൻ സർഗ്ഗം, സെക്രട്ടറി വി.എൻ തങ്കപ്പൻ എന്നിവർ ഷാൾ അണിയിച്ച് സ്വീകരിച്ചു.