ഹരിപ്പാട്: ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മാർകഴി ഉത്സവത്തിന് ഇന്ന് രാവിലെ 11.35 നും 11 .55 നും മദ്ധ്യേ കൊടിയേറും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ശൈവസങ്കൽപ്പത്തിലാണ് നടത്തുന്നത്. ആണ്ടിൽ മൂന്ന് ഉത്സവങ്ങൾ നടക്കുന്ന ക്ഷേത്രമാണ് ഹരിപ്പാട് മഹാക്ഷേത്രം. അത്തത്തിനു് കൊടിയേറി തിരുവോണത്തിനു് ആറാട്ടു നടത്തുന്ന ഉത്സവം മഹാവിഷ്ണു സങ്കൽപ്പത്തിലും മേടമാസത്തിൽ വിഷുവിന് കൊടിയേറി പത്താമുദയത്തിന് ആറാട്ടു നടത്തുന്ന ഉത്സവം ശ്രീ സുബ്രഹ്മണ്യസ്വാമി സങ്കൽപ്പത്തിലുമാണ്. മാർകഴി ഉത്സവം ആറാട്ട് ധനു മാസത്തിലെ തിരുവാതിര നാളിലാണ് നടക്കുക.