shapp-samaram
മാന്നാർ കുട്ടമ്പേരൂർ കുറിയന്നൂർ ജംഗ്‌ഷനിലെ കള്ളുഷാപ്പിനെതിരെ ജനകീയ സമരസമിതി നടത്തിവരുന്ന സമരം 12-ാം ദിവസത്തെ ജനകീയസംഗമം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: കുട്ടമ്പേരൂർ കുറിയന്നൂർ ജംഗ്‌ഷനിലെ ജനവാസ മേഖലയിലെ മദ്യഷാപ്പ് അടച്ച് പൂട്ടുമെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. ജനകീയ സമരസമിതി നടത്തിവരുന്ന സമരം 12-ാം ദിവസത്തെ ജനകീയസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. വാർഡ് മെമ്പർ വി.കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, സി.പി.എം ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി ശശിധരൻ, ബി.കെ പ്രസാദ്, എബി കുര്യാക്കോസ്, എം.വി ഗോപകുമാർ, കെ.ജി കർത്ത, സലിം പടിപ്പുരക്കൽ, വത്സല ബാലകൃഷ്ണൻ, അജിത്ത് പഴവൂർ, അനീഷ് മണ്ണാരേത്ത്, വി.ആർ ശിവപ്രസാദ്, ജോജി ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.