ചാരുംമൂട് : ഓണാട്ടുകരയുടെ കാർഷിക പ്രൗഢി വിളിച്ചോതുന്ന 13-ാമത് ഓണാട്ടുകര കാർഷികോത്സവം ചാരുംമൂട് ടൗൺ മസ്ജിദിനു സമീപം ഓണാട്ടുകര ഗ്രൗണ്ടിൽ ആരംഭിച്ചു. കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം, വിപണനം എന്നിവയ്ക്കായി 60 ഓളം സ്റ്റാളുകൾ ഉണ്ടാകും.
കൊടിക്കുന്നിൽ സുരേഷ് എം.പി കാർഷികോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എം.എസ്. അരുൺ കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എം.എൽ.എ കാർഷിക പ്രദർശനം ഉദ്ഘാടനം ചെയ്തു. നബാർഡ് ജനറൽ മാനേജർ ആർ.ശങ്കർ നാരായൺ ഓണാട്ടുകര പുട്ടുപൊടി വിപണിയിലിറക്കി. ഓണാട്ടുകര എത്ത്നിക് ഫുഡ്സ് കമ്പനി ഡയറക്ടർ ജി.ഹരിശങ്കർ ഏറ്റുവാങ്ങി.
ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.രവീന്ദ്രൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജി.വേണു , സ്വപ്ന സുരേഷ്, കെ.ആർ.അനിൽ കുമാർ, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി , പഞ്ചായത്തംഗം മാജിത ഫസൽ, സ്വാഗത സംഘം ജനറൽ കൺവീനർ
ജി. മധുസൂദനൻ നായർ , വ്യാപാരി വ്യവസായി ഏകോന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, പബ്ളിസിറ്റി കമ്മിറ്റി കൺവീനർ എസ്. ജമാൽ എന്നിവർ പ്രസംഗിച്ചു. അഞ്ചു ദിവസ ങ്ങളിലായി നടക്കുന്ന കാർഷികോത്സവത്തിന്റെ ഭാഗമായി, ഭക്ഷ്യമേള, കാർഷിക കുടുംബ മേള, കാർഷിക മത്സരം,കാർഷിക സംവാദം തുടങ്ങിയവയും കലാപരിപാടികളും നടക്കും.31 ന് സമാപിക്കും.