ഹരിപ്പാട്: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ അംഗങ്ങൾക്ക് നൽകുന്ന വസ്ത്ര,ധന,ധാന്യ സഹായങ്ങളുടെ ജില്ലയിലെ നാലാം ഘട്ട വിതരണവും അമൃതശ്രീ സംഗമവും ചേപ്പാട് കരീലക്കുളങ്ങര എൻ.ടി.പി.സി മൈതാനത്ത് നടന്നു. എ.എം.ആരിഫ് എം.പി ഉദ്ഘാടനം നിർവഹിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്വാമിനി സുവിദ്യാമൃത പ്രാണ അനുഗ്രഹ പ്രഭാഷണം നടത്തി. ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ, ആർ.രംഗനാഥൻ എന്നിവർ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അമൃതശ്രീ സംഘങ്ങളിൽ അംഗങ്ങളായ പതിനായിരത്തോളം സ്ത്രീകൾക്കാണ് സഹായങ്ങൾ വിതരണം ചെയ്തത്.