a

മാവേലിക്കര: വയോജനങ്ങൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കുമായി നേതാജി പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള സംരക്ഷണ കേന്ദ്രമായ ശരണാലയത്തിന്റെ പുതുതായി നിർമ്മിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ ചെയർമാൻ ഡോ.എ.വി.ആനന്ദരാജ് നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ പി.പി.പൊന്നൻ അദ്ധ്യക്ഷനായി. നരേന്ദ്ര പ്രസാദ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് അഡ്വ.കെ.ജി.സുരേഷ്‌കുമാർ നേതാജിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ദയാഭവൻ ഡയറക്ടർ ഫാ.പി.കെ.വർഗീസ് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. അഡ്വ.കെ.ആർ.മുരളീധരൻ, കെ.മുജീബ്, ദിലീപ് മന്ത്യത്ത് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ഭാരവാഹി അഡ്വ.കെ.സുരേഷ്‌കുമാറിനെ ശരണാലയം മുഖ്യ രക്ഷാധികാരി കെ.ബി.സുനിൽകുമാർ ഉപഹാരം നൽകി ആദരിച്ചു. ട്രസ്റ്റ് സെക്രട്ടറി ശ്രീമുരുഗൻ മഠത്തിൽ സ്വാഗതവും ട്രഷറർ ജെ.ശോഭാകുമാരി നന്ദിയും പ​റഞ്ഞു.