# 3 പേർ എതിരില്ലാതെ, 13 പേർക്ക് വൻ ഭൂരിപക്ഷം

ആലപ്പുഴ: കയർഫെഡ് ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പാനലിന് സമ്പൂർണ വിജയം. മത്സരിച്ച 13 പേരും വൻഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 16 സ്ഥാനങ്ങളിലേക്ക് മൂന്ന് പേർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

നോർത്ത് പറവൂർ പ്രോജക്ടിൽ നിന്നു കെ.എൻ.സതീശൻ, എസ്.സി-എസ്.ടി വിഭാഗത്തിൽ ബി.സാബു, മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് വിഭാഗത്തിൽ ആർ.സുരേഷ് എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ആകെയുള്ള 10 കയർ പ്രോജക്ടുകളിലെ 747 കയർ സഹകരണ സംഘങ്ങൾക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഇന്നലെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ നടന്ന തിരഞ്ഞെടുപ്പൽ 613 പേർ വോട്ടു ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട 16 പേരിൽ 12 പേർ സി.പി.എമ്മും 4 പേർ സി.പി.ഐ പ്രതിനിധികളുമാണ്.

എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച എല്ലാ പ്രതിനിധികളെയും എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റിക്കു വേണ്ടി കേരള കയർ വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി കെ.കെ.ഗണേശൻ നന്ദി അറിയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് 138 മുതൽ 171 വോട്ടുവരെ മാത്രമേ നേടാനായുള്ളു. കയർ വികസന വകുപ്പിലെ സീനിയർ സൂപ്രണ്ട് എം.സന്തോഷ്‌കുമാറായിരുന്നു വരണാധികാരി

............................

തിരഞ്ഞെടുക്കപ്പെട്ടവർ (ബ്രായ്ക്കറ്റിൽ വോട്ട്)

# പൊതുവിഭാഗം: ടി.കെ. ദേവകുമാർ (439)

# വനിത സംവരണം: സുരേശ്വരി ഘോഷ് (414), ആർ.സുലേഖ (416), രമ മദനൻ (418)

പ്രോജക്ടുകൾ

എം. റാഫി (420-ചിറയിൻകീഴ്), ബി. അശോക് കുമാർ (417-കൊല്ലം), കെ.എൻ. തമ്പി (430-കായംകുളം), ജി. ബാഹുലേയൻ (422- ആലപ്പുഴ), ബി. രാജേന്ദ്രൻ (421- വൈക്കം), വി.എൻ. ഉണ്ണിക്കൃഷ്ണൻ (418- തൃശ്ശൂർ), ഇ. ഇമ്പിച്ചിക്കുട്ടൻ (413- പൊന്നാനി), എൻ.കെ. സുരേഷ് (418- കോഴിക്കോട്), കെ. ഭാർഗവൻ (422-കണ്ണൂർ)