മാന്നാർ: നായർസമാജം ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് 'വെളിച്ചം -2022 ' ബുധനൂർ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലീം പടിപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. നായർസമാജം സ്‌കൂൾ പ്രിൻസിപ്പൽ വി.മനോജ് അദ്ധ്യക്ഷത വഹിച്ചു. വി.ആർ.ജയകുമാർ, പ്രീതി എസ്.നായർ, പ്രോഗ്രാം ഓഫീസർ രേഖാ രാജൻ, അദ്വൈത് കൃഷ്ണാ, ഗോപികാ ഗോപകുമാർ എന്നിവർ സംസാരിച്ചു.