മാവേലിക്കര: പുരോഗമന കലാസാഹിത്യ സംഘം തഴക്കര മേഖല കമ്മിറ്റിയും മാവേലിക്കര ഏരിയ കമ്മിറ്റിയും സംയുക്തമായി പാറപ്പുറത്ത് ഗൃഹാങ്കണത്തിൽ ചരമവാർഷിക ദിനമായ 30ന് വൈകിട്ട് 4ന് പാറപ്പുറത്ത് അനുസ്മരണം നടത്തും. കുന്നം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ പാറപ്പുറത്തിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തും. 5ന് പാറപ്പുറത്ത് ഗൃഹാങ്കണത്തിൽ അനുസ്മരണ സമ്മേളനം നടക്കും.