ചേർത്തല : തട്ടുകടയിൽ നിന്ന് ഗ്യാസ് സിലിണ്ടറും ബൾബുകളും മോഷ്ടിച്ചതിന് ഭരണകക്ഷിയിലെ അംഗം പൊലീസിന് മുന്നിൽ കുടുങ്ങിയപ്പോൾ രക്ഷപ്പെടുത്താൻ നേതാക്കളെത്തി. നഗരത്തിലെ കരുവ മേഖലയിൽ നിന്നുള്ള പാർട്ടിയംഗമാണ് എക്സറേ കവലയിലെ തട്ടുകടയിൽ നിന്ന് സിലിണ്ടറടക്കം മോഷ്ടിച്ചതിനു പിടിയിലായത്. 24ന് രാത്രിയിലായിരുന്നു മോഷണം നടന്നത്.2 6ന് വൈകിട്ടോടെയാണ് പോലീസ് വലയിലായത്. നീണ്ട നേരത്തെ ഇടപെടലുകൾക്കൊടുവിലാണ് കടയുടമക്കു നഷ്ടപരിഹാരം നൽകി കേസ് ഒതുക്കിയത്.