ആലപ്പുഴ: പുന്നമട ഫിനിഷിംഗ് പോയിന്റിൽ വാഹനങ്ങളുടെ പാർക്കിങ്ങിനെചൊല്ലിയുള്ള സംഘട്ടനത്തിൽ നോർത്ത് പൊലീസ് കേസെടുത്തു. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഒരാളുടെ തലയ്ക്ക് ഗുരുതരമായ പരിക്കാണുള്ളത്. പരിക്കേറ്റ നാലുപേരും ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം.