a
ശിലാസ്ഥാപനം

ചാരുംമൂട് : പയ്യനല്ലൂർ ഗവ.എൽ.പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.എസ്.അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. അസി.എൻജിനീയർ ജെ.അനിൽകുമാർ പദ്ധതിവിശദീകരിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ജനപ്രതിനിധികളായ കെ.സുമ, കെ.അജയഘോഷ്, വേണു കാവേരി, ബി.അനിൽകുമാർ ,സുമി ഉദയൻ ,ആർ. രതി,സ്കൂൾ ഹെഡ് മാസ്റ്റർ ബിജു മുതുകുളം, ഗവ.എച്ച്.എസ് ഹെഡ്മാസ്റ്റർ ജയകുമാര പണിക്കർ, പി.ടി.എ പ്രസിഡന്റ് സുനിൽ കണ്ണമത്ത് , കെ.എൻ.ശ്രീകുമാർ ,ടി.അനിൽകുമാർ , ജി.സജീഷ് തുടങ്ങിയവർ സംസാരിച്ചു.