a
കോൺഗ്രസ് ചത്തിയറ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനവും അവാർഡ് ദാനവും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട്: കോൺഗ്രസ് ചത്തിയറ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനവും അവാർഡ് ദാനവും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. നൂറനാട് ബ്ലോക്ക് പ്രസിഡന്റ് ജി.ഹരിപ്രകാശ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.പാപ്പച്ചൻ, ബി.രാജലക്ഷ്മി, താമരക്കുളം രാജൻ പിള്ള, മണ്ഡലം പ്രസിഡന്റുമാരായ ടി.മന്മഥൻ, പി.ബി.ഹരികുമാർ, പി.രഘു. എസ്.സാദിഖ്, എൻ.അശോക് കുമാർ, ഷൈജ അശോകൻ, തൻസീർ കണ്ണനാകുഴി, അനില തോമസ്, രജിത അളകനന്ദ, വി.ശശി, ജി.ഉണ്ണിക്കൃഷ്ണൻ, രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.