t
t

ചാരുംമൂട്: ചത്തിയറ വി.എച്ച്.എസ്.എസ് കേന്ദ്രമായുള്ള ചത്തിയറ ഫുട്ബാൾ അക്കാഡമിയിൽ നടന്ന ബേബി ലീഗ് ഫുട്ബാൾ കാർണിവൽ ഒളിമ്പിക് അസോസിയേഷൻ സീനിയർ എക്സിക്യുട്ടീവ് അംഗം കെ.എ.വിജയകുമാർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ കെ.എൻ. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. പെൺകുട്ടികളുടെ മത്സരങ്ങൾ നൂറനാട് സി.ഐ

പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ബി.എച്ച്. രാജീവ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കെ.എൻ.ഗോപാലകൃഷ്ണൻ, ജില്ലാ ഫുട്ബാൾ അസോസിയേഷൻ എക്സിക്യുട്ടിവ് അംഗം എസ്. മധു, അക്കാഡമി പ്രസിഡന്റ്കെ.എൻ.കൃഷ്ണകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എ.കെ.ബബിത, കോച്ച് എസ്.ഗിരിജ, പി.ടി.എ പ്രസിഡന്റ് എസ്. ഹരികുമാർ, പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി എസ്. ജമാൽ, അദ്ധ്യാപകൻ ശിവപ്രകാശ് എന്നിവർ പങ്കെടുത്തു.