ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയന്റെ ഒന്നാമത് ശിവഗിരി ഗുരുകുലം തീർത്ഥാടന പദയാത്രയ്ക്ക് തുടക്കമായി. 220-ാംനമ്പർ പാറക്കുളങ്ങര ശാഖ ഗുരുക്ഷേത്രത്തിൽ ആലുവ അദ്വൈതാശ്രമ മഠാധിപതി സ്വാമി ധർമ്മ ചൈതന്യ ജാഥാ ക്യാപ്ടൻ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്തിനു ധർമ്മ പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് ഗംഗാധരപ്പണിക്കർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ബി.സത്യപാൽ സ്വാഗതം പറഞ്ഞു. പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ വി ആനന്ദരാജ് തീർത്ഥാടന സന്ദേശം നൽകി. യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത്ത് രവി നന്ദി പറഞ്ഞു. വി.ചന്ദ്രബോസ്, എസ്. എസ്.അഭിലാഷ് കുമാർ, എസ്.അനിൽരാജ്, ഡി.തമ്പാൻ, ബി.തുളസീദാസ്, ആർ.രാജേഷ്, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, ദയകുമാർ ചെന്നിത്തല, സന്തോഷ് പാറക്കുളങ്ങര, ശ്രീകാന്ത്, വി.കെ.രാധാകൃഷ്ണൻ, ആർ.രാജേഷ്, എം.ബി.മോഹനൻ, എ.ജി.അരുൺ, സൗദാമിനി, പി.സി. ചന്ദ്രനന്ദൻ, രേഖ സുരേഷ്, വി.വിഷ്ണു, ആർ.രാഹുൽ, എസ്.മഹേഷ്, ശ്രീക്കുട്ടൻ, തൃധീഷ്, ഷിബു കൊട്ടക്കാട്ടുശേരി , അനിൽ നീലാംബരൻ, രഞ്ജിത്ത് ചുനക്കര, അജു പച്ചക്കാട്, ശ്രീദേവി രവീന്ദ്രൻ, സുധർമ്മ, രത്നമണി പൊന്നൻ, അജിത വിജയൻ, രഞ്ജു, ഉഷ വിജയൻ തുടങ്ങിയവർ സംസാരിച്ചു. ചുനക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുനക്കര ചന്തയിലും,ചാരുംമൂട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് ജംഗ്ഷനിലും,വള്ളികുന്നം കിഴക്ക് പടിഞ്ഞാറ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരക്കുളം ജംഗ്ഷനിലും,താമരക്കുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനയടിയിലും സ്വീകരണം നൽകി.
ക്യാപ്ഷൻ
എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയന്റെ ഒന്നാമത് ശിവഗിരി ഗുരുകുലം തീർത്ഥാടന പദയാത്രയുടെ ഉദ്ഘാടന ചടങ്ങിന് മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് ഗംഗാധരപ്പണിക്കർ ഭദ്രദീപം തെളിയിക്കുന്നു. ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ വി ആനന്ദരാജ്, ആലുവ അദ്വൈതാശ്രമ മഠാധിപതി സ്വാമി ധർമ്മ ചൈതന്യ തുടങ്ങിയവർ സമീപം