pzr
അഡ്വഞ്ചർ ടൂറിസം പാർക്ക്

ആലപ്പുഴ: സാഹസി​ക വി​നോദസഞ്ചാരം ഇഷ്ടപ്പെടുന്നവർ ഇനി​ മറ്റു ജി​ല്ലകളി​ലെ ടൂറി​സം കേന്ദ്രങ്ങളി​ലേക്ക് വച്ചുപി​ടി​ക്കേണ്ടതി​ല്ല. ആലപ്പുഴ ബീച്ചിന് സമീപം സീ വ്യൂ കനാൽ തീരത്ത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അഡ്വഞ്ചർ പാർക്ക് സജ്ജമാക്കി​ക്കഴി​ഞ്ഞു.

സ്വകാര്യ പങ്കാളിത്തത്തോടെ തയ്യാറാക്കി​യ പാർക്ക് നാളെ ഉദ്ഘാടനം ചെയ്യും. ബോട്ടിംഗ്, അടക്കമുള്ള ജലവിനോദങ്ങൾക്കൊപ്പം മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന വിവിധ സാഹസി​ക ഇനങ്ങളും പാർക്കി​ലുണ്ട്. കേരളത്തിനകത്തും പുറത്തും സമാനമായ ഒട്ടേറെ പദ്ധതികൾ നടത്തുന്ന ഏജ്ലെസ് കമ്പനിയാണ് സീവ്യൂ അഡ്വഞ്ചർ ടൂറിസം പാർക്കിന്റെ സംരംഭകർ. നാളെ വൈകിട്ട് 7ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കും. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനാകും. കളക്ടർ വി.ആർ.കൃഷ്ണതേജ സ്വാഗതം പറയും. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവർ മുഖ്യാതിഥികളാകും. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് മുഖ്യപ്രഭാഷണം നടത്തും.

...............................

മുതൽമുടക്ക്: 2 കോടി

................................

# നിരക്ക്

എൻട്രി ഫീസ്: 50 രൂപ

ഫാമിലി റോപ്പ് റൈഡർ: 250 രൂപ (ഒരാൾക്ക്)

സിപ്പ് ലൈൻ: 250 രൂപ

ബോട്ടിംഗ് (2 സീറ്റ്): 250 രൂപ

ബോട്ടിംഗ് (4 സീറ്റ്): 350 രൂപ

കുട്ടികളുടെ പെഡൽ ബോട്ട്: 100 രൂപ

കയാക്ക് (2 സീറ്റ്): 250 രൂപ

വാട്ടർ റോളർ: 150 രൂപ

# റൈഡുകൾ

സിപ്പ് ലൈൻ, റോപ്പ് റൈഡർ, റോപ്പ് സൈക്കിൾ, കാർണിവൽ ഗെയിമുകൾ, ഹാൻഡ് പെഡൽ ബോട്ടുകൾ, പെഡൽ ബോട്ട്, റോവിംഗ് ബോട്ടുകൾ, വാട്ടർ ബോൾ ഗെയിം, ഫ്ളോട്ടിംഗ് ബ്രിഡ്ജ്, ലേസർ ഷോ, ഫിഷ് സ്പാ

സാഹസികത ഇഷ്ടപ്പെടുന്ന ആലപ്പുഴക്കാർക്കുള്ള പുതുവർഷ സമ്മാനമാണ് സീ വ്യു പാർക്ക്. പദ്ധതി വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടായി മാറും എന്നാണ് പ്രതീക്ഷ

ലിജോ എബ്രഹാം, സെക്രട്ടറി, ഡി.ടി.പി.സി