h
ഓഫറുകൾ

ആലപ്പുഴ: ക്രി​സ്‌മസ് കഴി​ഞ്ഞതോടെ പുതുവത്സരത്തെ വരവേൽക്കാൻ വി​പണി​ നി​റയെ ഓഫറുകൾ. ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ വസ്ത്രങ്ങൾ, ചെരിപ്പ്, വാച്ച്, സൗന്ദര്യവർദ്ധക വസ്തുക്കൾ അടക്കം സകലതിനും ഓഫറുകളേറെ.

ക്രിസ്മസിനോടനുബന്ധിച്ച് ആരംഭിച്ച ഈ ആനുകൂല്യങ്ങൾ ജനുവരി പകുതി വരെ നീളുന്നതാണ് പതി​വ്. പ്രളയവും കൊവിഡും മൂലം മുൻ വർഷങ്ങളിൽ കാര്യമായി​ ഒന്നുമുണ്ടായി​രുന്നി​ല്ല. ഇത്തവണത്തെ ഓണക്കാലത്തും ഓഫറുകൾ പേരിലൊതുങ്ങി. വീണ്ടും കൊവിഡ് ഭീഷണി ഉയരുന്നുണ്ടെങ്കിലും ഓഫറുകൾ വൻ തിരിച്ചുവരവാണ് നടത്തിയത്. ഇതിന്റെ പ്രതിഫലനം, കഴിഞ്ഞ രണ്ടാഴ്ചയിലെ കച്ചവടത്തിൽ വ്യക്തമാണെന്ന് വ്യാപാരികൾ പറയുന്നു. വിലക്കുറവിന് പുറമേ, ആകർഷകമായ തവണ വ്യവസ്ഥകളും പലിശയിളവുകളുമാണ് വലി​യ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്, മുഖ്യമായും ഇലക്ട്രോണിക് സാമഗ്രി​കൾക്ക്.

വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ രക്ഷി​ക്കാനെന്നോണം സ്വർണാഭരണശാലകൾ മുൻകൂർ ബുക്കിംഗ് ഓഫറുകൾ ആരംഭിച്ചിട്ടുണ്ട്. സ്മാർട്ട് ഫോൺ, ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീനുകൾ എന്നിവയ്ക്കാണ് ഓഫർ രംഗത്ത് ഏറ്റവും ഡിമാൻഡ്. വിലയിലെ കുറവി​നു പകരം വാറണ്ടി കാലാവധി വർദ്ധിപ്പിക്കുന്ന സമീപനമാണ് കൊവിഡ് കാലത്ത് കമ്പനികൾ സ്വീകരിച്ചിരുന്നത്. മികച്ച ഓഫറുകളെത്തുന്ന ഉത്സവസീസൺ ഉപഭോക്താക്കൾ കാത്തിരിക്കാറുണ്ട്. പകുതി വിലയ്ക്ക് പോലും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭിക്കുമെന്നതാണ് പ്രധാന സ്വീകാര്യത.

# ചൈനീസ് ഉത്പന്നങ്ങൾ തിരിച്ചെത്തി

# സ്റ്റോക്ക് എത്താനുള്ള പ്രതിസന്ധികൾ മറികടന്നു

# ഓൺലൈൻ വിപണിയിലും വൻ ഓഫറുകൾ

ഓഫറുകൾ തിരിച്ചെത്തിയ വർഷമാണ് 2022. ഉത്പന്നങ്ങളുടെ വിലയിലെ വർദ്ധനവ് ബാധിക്കാത്ത വിധം മികച്ച കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്

ഗൃഹോപകരണശാല ജീവനക്കാർ