gh
ആലപ്പുഴ വൈ.എം.സി.എയിൽ കേരള സ്റ്റേറ്റ് ആൻഡ് ഇന്റർ ഡിസ്ട്രിക്ട് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്സ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു. മൈക്കിൾ മത്തായി, പത്മജ എസ്. മേനോൻ, ഡോ.ബിച്ചു എക്സ്. മലയിൽ, പി.പി.ചിത്തരഞ്ജൻ എംഎൽഎ., വി.ജി.വിഷ്ണു, റോണി മാത്യു, കൃഷ്ണൻ വേണുഗോപാൽ, സുനിൽ മാത്യു ഏബ്രഹാം തുടങ്ങിവർ സമീപം.

ആലപ്പുഴ: കേരളത്തിലെ സ്‌കൂളുകളിൽ ടേബിൾ ടെന്നിസ് കളി പ്രോത്സാഹിക്കാനുളള നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. കേരള സ്റ്റേറ്റ് ആൻഡ് ഇന്റർ ഡിസ്ട്രിക്ട് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്സ് വൈ.എം.സി.എ എൻ.സി.ജോൺ മെമ്മോറിയൽ ടേബിൾ ടെന്നിസ് അരീനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടേബിൾ ടെന്നിസ് ഒഫ് കേരള പ്രസിഡന്റ് പത്മജ.എസ്.മേനോൻ അദ്ധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ .എ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു എന്നിവർ പങ്കെടുത്തു.