ambala

അമ്പലപ്പുഴ: ചാത്തനാട് സ്വദേശിയെ പുന്നപ്രയിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തനാട് പഠാണി ഇടുക്ക് പ്രവീൺ (42) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ നടക്കാനിറങ്ങിയവരാണ് പുന്നപ്ര തെക്ക് പൂക്കൈത ആറിന് കിഴക്ക് പാടശേഖരത്തിന് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടത്. കഴിഞ്ഞ 25 മുതൽ പ്രവീണിനെ കാണാനില്ലെന്ന് ബന്‌ധുക്കൾ പൊലിസിൽ പരാതി നൽകിയിരുന്നു. അവിവാഹിതനാണ്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.