ambala
സ്നേഹ സമ്മാനങ്ങളുമായി പുന്നപ്ര ശാന്തി ഭവനിൽ എത്തിയ പുന്നപ്ര മാർ ഗ്രിഗോറിയോസ് പള്ളിയിലെ ചെറുപുഷ്പം മിഷൻ ലീഗ് സംഘം സമ്മാനങ്ങൾ ബ്രദർ മാത്യു ആൽബിന് കൈമാറുന്നു

അമ്പലപ്പുഴ: ക്രിസ്മസ്, പുതുവത്സര ആശംസകളും സ്നേഹ സമ്മാനങ്ങളുമായി പുന്നപ്ര മാർ ഗ്രിഗോറിയോസ് പള്ളിയിലെ ചെറുപുഷ്പം മിഷൻ ലീഗിലെ വിദ്യാർത്ഥികൾ പുന്നപ്ര ശാന്തി ഭവനിലെത്തി. പള്ളി വികാരി ഫാ.അനിൽ കരിപ്പിങ്ങാപുറം, സിസ്റ്റർ ജോയിസി ചെറുകര, ബിജു മാത്യു തെക്കേപ്പറമ്പിൽ, ജോഷി ആന്റണി മുട്ടശ്ശേരിൽ, അഞ്ചു മേരി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ സംഘത്തെ സ്വീകരിച്ചു.